പുതിയ കവിതയ്ക്ക് വേണ്ടിയുള്ള യുക്തിഭദ്രമായ വാദഗതികള്‍ പലതുമുണ്ട് സാബുവിന്റെ പോസ്റ്റില്‍ .പക്ഷെ മൊത്തത്തില്‍ ഞാന്‍ യോജിക്കുന്നില്ല.'RHYTHM is the premier necessity of poetical expression because it is the sound-movement which carries on itswave the thought-movement in the word' എന്ന്ശ്രീ കുമാര്‍ പറയുന്നത് വളരെ ശരിയാണ്.കവിത്വം ഒരു പാട് കാവ്യശിക്ഷ ആവശ്യപ്പെടുന്ന ഒന്നാണ് .പുതിയ കവികള്‍ ഈ സത്യം എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്നുഅറിയില്ല.ചു ള്ളിക്കാട് തന്നെയാണ് ഇക്കാര്യത്തില്‍ നമുക്ക് പിന്തുടരാവുന്ന ഏറ്റവും നല്ല മാതൃക.എല്ലാ അരാജകത്വതിന്നിടയിലും അയാളുടെ കാവ്യശിക്ഷയും കവിതയോടുള്ള സമര്‍പ്പണബുദ്ധിയും പരിപൂര്‍ണമായിരുന്നു എന്ന് അയാളുടെ യൌവനം അടുത്ത് നിന്ന് കണ്ടിട്ടുള്ള ഒരാള്‍ എന്നാ നിലയില്‍ എനിക്ക് പറയാന്‍ കഴിയും.പുതിയ കവിതയോടുള്ള അയാളുടെ അസഹിഷ്ണുത തന്റേതടക്കമുള്ള വര്തമാനകവിതയോടുള്ള അസഹിഷ്ണുതയായാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ആ അസഹിഷ്ണുതക്ക് കാരണം ഇന്നും തുടരുന്ന കാവ്യപഠനം ആണ്.ആ നിലക്ക് അപാരമായ കാവ്യസംസാരത്തിന് മുന്നില്‍ ഇത്രയ്ക്കു വിനയം കാണിക്കുന്ന മറ്റു ഒരു കവിയേയും എനിക്ക് അറിയില്ല.പ്രായമാകല്‍ ഒരു പ്രക്രുതി പ്രക്രിയയാണ്.വയസ്സായ sensibility ennokke പറഞ്ഞു മുതിര്‍ന്ന ഒരാളെ റദ്ദാക്കാന്‍ പറ്റുമോ?അയാളുടെ വിമര്‍ശനങ്ങള്‍ ആത്മവിമര്‍ശനത്തിനു സഹായിക്കുമോ എന്ന് പുതിയ കവികള്‍ പരിശോധി ക്കണം.ഏ തു കാലത്താ യാലും 'പായസം നന്നെന്നതിന്റെ തെളിവ് തീന്‍ രുചിയില്‍ ആണ്'.കവിത ഹൃദയസ്പര്‍ശി ആകുന്നില്ലെങ്കില്‍ മറ്റൊരു ന്യായീകരണവും അതിനു വിലപ്പോവില്ല.ഹൃദയസ്പര്‍ശി ആകാത്തത് ചിലപ്പോള്‍ ഹൃദയത്തിന്റെ കുഴ്പ്പവുമാകം .പക്ഷെ ഏറിയ പങ്കും സ്പര്‍ശത്തിന്റെ കുഴപ്പം തന്നെയാന് .
Sunday, January 30, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment