കുഞ്ഞാലിക്കുട്ടി കേസ് നല്ലൊരു കേസ് സ്റ്റഡി ആണ്.ക്രിമിനലുകള്‍ എങ്ങിനെ ഭരണകൂട സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും അട്ടിമറിക്കുന്നു എന്നതിന്.കളി ഇന്നത്തെ ദിവസവും തുടരുകയാണ്.ഇന്നലെ മുതല്‍ മുഖ്യ പത്രങ്ങളില്‍ വാര്‍ത്തശുഷ്കമായി , ഒന്‍പതാം പേജിലായി .ഇത് തന്നെയാണ് ഇവര്‍ അഭയ കേസിലും ചെകന്ന്ര്‍ കേസിലും കൊലയാളികള്‍ക്ക് വേണ്ടി ചെയ്ത ത് . ഐസ്ക്രീം കേസ് ആദ്യം വന്നപ്പോള്‍ മുത്തശ്ശി പത്രം മുതല്‍ വിപ്ലവപത്രം വരെ വാര്‍ത്ത തമസ്കരിച്ചു.കെ .വേണുവിന്റെ മാസികക്ക് ഇതേ കുറിച്ചുള്ള ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന ലക്കത്തിന്റെ പരസ്യം കൊ ടുക്കന്‍ പത്രങ്ങള്‍ സ്ഥലം കൊടുത്തില്ല.നിയമസഭാസമിതിക്ക് മുന്‍പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാന്‍ രോഗിണിയായ ഗൗരിയമ്മ വന്നത് മുഹമ്മദ് ബഷീര്‍ താങ്ങിയെടുത്താണ് . മീനാക്ഷി തമ്പാനും സുഗതകുമാരിയും സാങ്കേതികത്വം പറഞ്ഞു നിസ്സഹായത നടിച്ചു. സുപ്രിം കോടതിയില്‍ സംഭവിച്ചതും കുറുപ്പ് -തങ്കപ്പന്‍ എപിസോഡ് തന്നെ. മാര്‍ക്സിസ്ടുകളുടെ ഇരട്ടത്താപ്പ് പതിവ് പോലെ തന്നെ.മിനിയോടന്മാരെയും ദാമോദരന്മാരെയും പീറ്റര്‍മാരെയും ഉപയോഗിച്ച് എല്ലാ സ്ഥാപനങ്ങളെയും വ്യഭിചരിച്ചു നല്ല വില വാങ്ങിയവര്‍ തന്നെ ഇന്ന് പോരാളികളായി ,ധര്മിഷ്ടരായി നടിക്കുന്നു.പത്തു കൊല്ലം കൊണ്ട് ഇതെല്ലം മറന്ന പൊതുജനം എന്ന കഴുത....
Wednesday, February 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment