മദനിക്കെതിരെ ഇനി കര്ണാരടകത്തില്‍ കേസ്.അദ്ദേഹം പറയുംപോലെ ഇനി കോടതികളുടെ നീതിബോധത്തില്‍ ആഞ്ഞു വിശ്വസിക്കുക.
പക്ഷെ,അദ്ദേഹത്തെ പ്രോല്സാഹിപ്പിച്ചവര്‍ എവിടെ ?പിണറായി മുതല്‍ കുഞ്ഞു സഖാക്കള്‍ വരെ ഇതറിഞ്ഞ മട്ടില്ല.
സക്കറിയ ഇപ്പോള്‍ കുംഭമേളയിലാണ്.ഒരു പതിറ്റാണ്ടായി ഇസ്ലാമിക ഹൃദയം തൊട്ടറിയുന്ന അദ്ദേഹം ഇനി ഹൈന്ദവ ഹൃദയം അറിഞ്ഞു കോള്മ യിര്‍ കൊള്ളും.ഇനി അതിന്റെ വ്യാപാര സീസണ്‍ ആണ്.ഒരു ചെറിയ ചര്ച്ചാ യോഗത്തില്‍ അദ്ദേഹത്തെ മാര്ക്സി സ്റ്റ്‌കാര്‍ ആക്രമിച്ചതില്‍ ഞാന്‍ പ്രതിഷേധിച്ചപ്പോള്‍ എനിക്കപരിചിതനായ ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ‘സംഭവത്തിന് ഒരാഴ്ച മുന്പാചണ് മദനിയുടെ ആള്ക്കാ ര്‍ കളമശ്ശേരിയില്‍ ബസ്സ് കത്തിച്ചതിനെ അനുകൂലിച്ചു സക്കറിയ കലാകൌമുദിയില്‍ എഴുതിയത്.സൂഫിയാമദനിയുടെ പങ്കിനെ പറ്റി ശക്തമായ സാഹചര്യത്തെളിവുകള്‍ ഉള്ള കേസ്.ഒരു മോബ് വയലന്സിനെ ശക്തമായി അനുകൂലിച്ച ആള്‍ മറ്റൊരു മോബ് വയലന്സിദന് ഇരയാകുന്നതില്‍ പ്രതിഷേധിക്കനെന്തിരിക്കുന്നു?’.എനിക്ക് മറുപടിയുണ്ടായില്ല. മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ എനിക്കായില്ല.
മാര്ക്സി സ്റ്റ് പാര്ട്ടി ന്യൂനപക്ഷത്തെ തള്ളിപറഞ്ഞതോടെ , കടുത്ത മനുഷ്യവകാശലംഘനങ്ങള്‍ നടത്തുന്ന മാര്ക്സിടസ്റ്റ്‌കള്ക്കിതടയില്‍ നിന്ന് കൊണ്ടാണെങ്കിലും ,മുസ്ലിമുകള്ക്കെടതിരായ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് മാത്രം ഏകാഗ്രതയോടെ സംസാരിച്ച കെ.എന്‍.പണിക്കര്ക്ക് ഇനി തൊഴില്‍ ഉണ്ടാവില്ല.അദ്ദേഹത്തിന് ഇനി അതൊന്നും സംസാരിക്കാന്‍ അനുവാദമില്ല.
സൂഫിയാ മദനി അറസ്റ്റ് ചെയ്യപ്പെടുമെന്നയപ്പോള്‍ സച്ചിദാനന്ദന്‍ രണ്ടു പത്രസമ്മേളനങ്ങളും കൂട്ടുകാരോടൊപ്പം ഒരു പത്രപ്രസ്താവനയും നടത്തി-അതില്‍ ഉള്പെപട്ട മനുഷ്യാവകാശലംഘനം വ്യക്തമാക്കാന്‍.സൂഫിയയുടെ അറസ്റ്റ് ഞാന്‍ ശ്രദ്ധിച്ചു. പണ്ട് നമ്പൂതിരിസ്ത്രീകള്‍ ക്ഷേത്രദര്ശുനത്തിനു പോകുമ്പോള്‍ എന്ന പോലെ വീട്ടിലെ തുണക്കാരായ സ്ത്രീകളോടോപ്പമാണ് അവരെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത് .ജയിലില്‍ അല്ല,മിക്കവാറും ആസ്പത്രിയിലാണ് അവര്‍ കഴിഞ്ഞത്.അവിടെ പാര്ടിറയിലെ ഒരു ശിങ്കിടിയാണ് വീല്‍ ചെയര്‍ ഉന്തുന്നതു കണ്ടത്.നിയമം അനുവദിക്കുന്നതല്ലെങ്കിലും,ഇത്രയും മനുഷ്യാവകാശം ഏതു രാജ്യത്താണ് കിട്ടുക?പേരാമ്പ്രക്കോ മറ്റോ അടുത്ത് പത്തു പതിനഞ്ചു കൊല്ലമായി മാര്ക്സിപസ്റ്റ് ഉപരോധത്തില്‍ കഴിയുന്ന വിനീത കോട്ടായി എന്ന സ്ത്രീക്ക് കിട്ടുന്ന മനുഷ്യാവകാശത്തെ കുറിച്ച് വായിക്കാറുണ്ട്.പോലിസൊ കോടതിയോ നല്കായത്ത,കവികള്‍ കീര്ത്തിക്കാനില്ലാത്ത മനുഷ്യവകാശം.
സിവിക് ചന്ദ്രന്‍ മാവോയിസത്തില്‍ നിന്ന് ഗാന്ധിസത്തിലേക്ക് പോകുന്നു വത്രേ.അദ്ദേഹം എങ്ങോട്ട് പോകുന്നതും നമുക്ക് കൌതുകകരമാണ്.കുഞ്ഞായിരുന്നപ്പോള്‍ കാജാബീഡിയുടെയും ആപ്പിള്‍ ഫോട്ടോ ബീഡിയുടെയും ദീപാലംകൃതവാഹനങ്ങളുടെ പിറകെ അദ്ദേഹം ഓടാറുണ്ട്.അതെ കൌമാര കുതൂഹലം ഇപ്പോളും നിലനിര്ത്തുതന്നു.കുറച്ചു ഒച്ചയും വെളിച്ചവും കാണുന്നിടത്തൊക്കെ അദ്ദേഹമുണ്ടാകും.അത് നക്സല്‍ ആകട്ടെ,പരിസ്ഥിതി ആകട്ടെ,ആദിവാസി ആകട്ടെ,ബിന്‍ ലാദന്‍ ആകട്ടെ.കൂടെ അതത് കാലത്ത് കിട്ടുന്ന എട്ടും പൊട്ടും തിരിയാത്ത കുറെ ശിഷ്യന്മാരും .അടുത്ത കാലം വരെ മുസ്ലിം തീവ്രവാദത്തോടായിരുന്നു കമ്പം.കേരളത്തില്‍ മുസ്ലിം തീവ്രവാദതിന്റെ സംഗത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്ക്കുതള്ള ഉത്തരമായിട്ടാവം,അദ്ദേഹം ഒരു മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചത് ഒട്ടനവധി തീവ്രവാദങ്ങള്‍ സഹിച്ചിട്ടുള്ള കേരളത്തിന് ഒരു തീവ്രവാദം കൂടി ചുമ്മാ സഹിച്ചാലെന്താണ് എന്നാണ്. വീണ്ടും കമ്പിത്തിരിയും മത്താപ്പും കത്തിക്കുന്ന കൌമാര കുതൂഹലം ആണ് എന്റെ സുഹൃത്തിന്.
പരിതസ്ഥിതി ആണ് അസ്തിത്വത്തെ നിശ്ചയിക്കുന്നത് എന്നോ മറ്റോ മാര്ക്സ് പറഞ്ഞിട്ടുണ്ടല്ലോ.അത് ശരിയാണെന്ന് തോന്നുന്നു.ഇത് വരെ മതതീവ്രവാദത്തെ പിന്തുണക്കുന്നത് കേരളത്തില്‍ അപകടരഹിതമായിരുന്നു.കുറെയൊക്കെ ലാഭകരവും.തടിയന്ടവിറെ നസീറിനെയും കൊണ്ട് എന്‍.ഐ .എ.തെക്ക് നിന്ന് വടക്കോട്ടും വടക്ക് നിന്ന് തെക്കോട്ടും ഉലാത്താന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങളൊക്കെ മാറി .ഹിന്ദു-ക്രൈസ്തവ ബുദ്ധിജീവികള്‍ അപകടമെഖലയില്‍ നിന്ന് ഇപ്പോള്‍ ഓടിയകലുകയാണ് .അടിയൊന്നു നിര്ത്താങന്‍ പുലിക്കോടന്‍ നാരായണനോട് മലയാളത്തില്‍ കരയാമായിരുന്നു.ഹിന്ദിക്കാരോട് പറഞ്ഞു കരയാന്‍ ഭാഷയറിയണ്ടെ?അതുകൊണ്ടാണ് ബുദ്ധിജീവികള്‍ ഇപ്പോള്‍ ഹരിദ്വാരിലെക്കും ഗാന്ധിയിലെക്കും യാത്ര തിരിച്ചിരിക്കുന്നത്.
ഈ പേരുകള്‍ ഉദാഹരണങ്ങള്‍ മാത്രമാണ്.പത്രങ്ങളുടെയും വാരികകളുടെയും archiveകള്‍ പരതിയാല്‍ മറവിക്കാരായ മലയാളികള്ക്ക് മനസ്സിലാകും നമ്മുടെ ബുദ്ധിജീവികളില്‍ 90% പേരും മുസ്ലിം തീവ്രവാദത്തിന്റെ പേരില്‍ ലാഭം കൊയ്തവരാണെന്ന്.ഹിന്ദു-ക്രിസ്ത്യന്‍ നാമധാരികളായ ബുദ്ധിജീവികളുടെഅവസരവാദം മുസ്ലിം സമുദായം ഇനിയെങ്കിലും തിരിച്ചറിയണം.നാലു വര്ഷം മുന്പ്വ ഞാന്‍ എഴുതിയിരുന്നു ‘മുസ്ലിം ബുദ്ധിജീവിയെ ഇപ്പോഴാണ് ആവശ്യം’ എന്ന് .ഇപ്പോഴും അഭ്യര്ത്ഥി ക്കുന്നു:പുറമേ നിന്നുള്ളവര്ക്ക്ര പകരം സമുദായത്തിന്റെ വേദനയും പ്രശ്നങ്ങളും അറിയുന്ന critical insiders നു ചെവി കൊടുക്കുക. ‘

1 comment:
rightly said... ini madhaniku vendi vaadhikkan oru budhijeeviyum thalkkalam varilla....
Post a Comment