ഭയന്നീടായ്കെന്‍കുഞ്ഞേ രാത്രിയെ ...
by Cr Parameswaran on Saturday, August 28, 2010 at 6:12pm
Ruskin bond -ന്റെ 'don't be afraid of the dark ' സ്വതന്ത്രതര്‍ജമയായി :
ഭയന്നീടായ്കെന്‍ കുഞ്ഞേ
രാത്രിയെ,പാവം ഭൂമി-
ക്കൊന്നു വിശ്രമിക്കണ്ടേ
പകല്‍ തീര്‍ന്നതിന്‍ ശേഷം .
കോപിഷ്ഠന്‍ സൂര്യന്‍,പക്ഷെ -
യത് പോലല്ലീ നിലാ-
വെളിച്ചം ,താരങ്ങളും
എന്നെന്നും തിളങ്ങുവോര്‍ .
കൂട്ടുകൂടുക പൊന്നെ
രാത്രിയോട് നീ ,യൊന്നും
പേടിക്കാനില്ല ,വിടൂ
ചിന്തയെയകലത്തു-
മടുത്തും വസിക്കുന്ന
തോഴരിലേക്കും ,പിന്നെ
നല്കിനാക്കളിലെക്കും
സഞ്ചരിക്കുവാന്‍ മാത്രം.
നമ്മുടെ കുഴപ്പങ്ങള്‍
ശമിക്കില്ലെന്നേ തോന്നും
പകല്‍ വേളയില്‍ ,എന്നാല്‍
രാത്രി വന്നണയുമ്പോള്‍ ,
ആ രാത്രി യാമം തോറും
വളര്‍ന്നീടുമ്പോള്‍ ,ലോക -
മാകവേയവാച്യമം
ശാന്തിയെ അറിയുന്നു .
-------------------------
1 comment:
കോപിഷ്ഠന്‍ സൂര്യന്‍,പക്ഷെ -
യത് പോലല്ലീ നിലാ-
വെളിച്ചം ,താരങ്ങളും
I liked the blog title most
Post a Comment