കാശ്മീര്‍ പ്രശ്നവും അരുന്ധതി റോയിയും
കാശ്മീര്‍ പ്രശ്നത്തിന്റെ ഉല്പത്തി മനസ്സിലാക്കിയാല്‍ അരുന്ധതി റോയ് പറയുന്നതു പാടെ അവഗണി ക്കപ്പെടെണ്ടതല്ലെന്നു കാണാം .നെഹ്രുവിന്റെ ആദ്യ കാല നിലപാടുകള്‍ നോക്കുക.പക്ഷെ രാജ്യതന്ത്രജ്ഞത എന്നത് മിക്കപ്പോഴും അനീതിയിലും അധര്‍മത്തിലും ഊന്നിയതാണ്.അത് ലോകരാഷ്ട്രീയത്തിന്റെ ഓരോരോ കാലത്തെ പരിണാമം അനുസരിച്ച് മാറിയും മറഞ്ഞും ഇരിക്കും.നെഹ്‌റുവിനു തന്നെ നാലഞ്ചു കൊല്ലത്തിനുള്ളില്‍ തന്റെ ആദ്യ നിലപാട് മാറ്റി ഷേക്ക് അബ്ദുള്ളയെ തടവിലിടെണ്ടി വന്നു .കാരണം ഷേക്കിന്റെ രഹസ്യ അമേരിക്കന്‍ ബാന്ധവം തന്നെ .ഇന്നും കാശ്മീര്‍ അമേരിക്കക്കും ചൈനക്കും കണ്ണുള്ള ലോകത്തിലെ ഏറ്റവും തന്ത്രപ്രാധാന്യം ഉള്ള സ്ഥലമാണ്.കാശ്മീരിന്റെ വേര്‍പെടല്‍ ,വേറിടാന്‍ കാത്തിരിക്കുന്ന മറ്റു പ്രവിശ്യകള്‍ക്കും മാതൃകയാവും. അതുകൊണ്ടു ഒരു വ്യക്തിയുടെ ധാര്മികബോധമല്ല ഒരു രാജ്യതിന്റെത്.അതുകൊണ്ടു ആ പ്രദേശം കയ്യില്‍ വക്കാന്‍, മറ്റെല്ലാവരും ചെയ്യുന്നത് പോലെ, ഇന്ത്യക്കാരും രാജ്യസ്നേഹം പോക്കികൊന്ടു വരും-നമ്മുടെ നേതാക്കള്‍ അഴിമതിയാല്‍'ഭാരതമാതാവിന്‍റെ ' ചോര ഊറ്റു ന്നവരാണെങ്കിലും .ഇങ്ങനത്തെ ഒരു സങ്കീര്‍ണ്ണമായ പ്രശ്നത്തില്‍ അനുകൂലമോ പ്രതികൂലമോ എന്നതിലുപരി 'അവസ്ഥ'യെക്കുറിച്ചും നാം ചിന്തിക്കണം.എന്തായാലും അരുന്ധതിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനു വേണ്ടി , വ്യത്യസ്താഭിപ്രായം പുലര്‍ത്തുന്നവര്‍ പോലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം.
Tuesday, November 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment